SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

പോരാട്ടം ' കട്ടയ്ക്ക് '; ചാലക്കുടി 93, ഈസ്റ്റ് 92, The Battle Is On

വേഗതാരങ്ങളെ ഇന്നറിയാം

കുന്നംകുളം: കട്ടയ്ക്ക് കട്ട പോരാട്ടം! മേളയുടെ രണ്ടാം ദിനം പിന്നിട്ടപ്പോൾ ചാലക്കുടിയും തൃശൂർ ഈസ്റ്റും തമ്മിലുള്ള പോയിന്റ് പോരാട്ടം ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ. 52 ഇനങ്ങൾ പൂർത്തിയായപ്പോൾ 93 പോയിന്റുമായി ചാലക്കുടി ഒന്നാമതും 92 പോയിന്റുമായി തൃശൂർ ഈസ്റ്റ് രണ്ടാമതുമാണ്. 63 പോയിന്റുമായി ആതിഥേയരായ കുന്നംകുളം മൂന്നാം സ്ഥാനത്ത്. പുത്തൻ തരോദയങ്ങൾക്കും ഉപജില്ലകളുടെ തിരിച്ചുവരവിനും വേദിയായ രണ്ടാം ദിനത്തിൽ ചാലക്കുടിയും ഈസ്റ്റും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എട്ട് സ്വർണം, ഒൻപത് വെള്ളി, എട്ട് വെങ്കലം ഉൾപ്പെടെ 25 മെഡലുകളാണ് ചാലക്കുടിയുടെ താരങ്ങൾ നേടിയത്. ഈസ്റ്റ് ഒൻപത് സ്വർണം, ഏഴ് വെള്ളി, ഏഴ് വെങ്കലം ഉൾപ്പെടെ 23 മെഡലുകളുമായി തൊട്ടുപിന്നിൽ. കുന്നംകുളം ഏഴ് സ്വർണം, നാല് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 17 മെഡലുകളുമായി മൂന്നാമത്. മേളയുടെ മൂന്നാം ദിനമായ വെള്ളിയാഴ്ച ഗ്ലാമർ ഇനമായ 100 മീറ്റർ മത്സരങ്ങളടക്കം 22 ഫൈനലുകൾ നടക്കും. ട്രാക്കിലെ വേഗതാരങ്ങൾ ആരൊക്കെയെന്ന് ഇന്നറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL