SignIn
Kerala Kaumudi Online
Saturday, 10 October 2026 3.29 AM IST

എസ്.എൻ. പുരം പഞ്ചായത്തിന്റെ മാതൃകാ പദ്ധതി, എട്ടു ദിവസം മതി; പേടിയില്ലാതെ നീന്താം

parisheelanam

കൊടുങ്ങല്ലൂർ: വെള്ളത്തെ ഭയക്കാതെ ജീവിതത്തെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് എസ്.എൻ. പുരം പഞ്ചായത്തിന്റെ മാതൃകാ പദ്ധതി. 12 വർഷമായി തുടരുന്ന നീന്തൽ പരിശീലനത്തിലൂടെ കുട്ടികളിൽ ജലസാക്ഷരത വളർത്തുന്നതിനൊപ്പം ജീവൻരക്ഷയുടെ ആദ്യപാഠങ്ങളും പകരുകയാണ് പഞ്ചായത്ത്. പോഴങ്കാവ് നീന്തൽക്കുളത്തിലാണ് പരിശീലനം. 10 വയസിന് മുകളിലുള്ള കുട്ടികൾക്കാണ് നിലവിൽ പരിശീലനം. ജീവൻരക്ഷ സ്വിമ്മിംഗ് അക്കാഡമി, മഷിക്കുളത്തിന്റെ നേതൃത്വത്തിൽ എട്ടംഗ പരിശീലകസംഘമാണ് നീന്തൽ പഠിപ്പിക്കുന്നത്. ഹരിലാൽ മൂത്തേടത്താണ് സംഘത്തലവൻ. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലിയുടെ നേതൃത്വത്തിലാണ് നീന്തൽക്കുളം സജ്ജമാക്കിയത്. തുടർന്നുവന്ന പ്രസിഡന്റുമാരായ ഇ.കെ. മല്ലികയും എം.എസ്. മോഹനനും പദ്ധതി മുന്നോട്ടുകൊണ്ടുപോയി. നിലവിലെ പ്രസിഡന്റ് മിനി ഷാജിയുടെ നേതൃത്വത്തിലാണ് പദ്ധതി. പരിശീലനത്തിനു ശേഷം കുട്ടികൾക്ക് പാലും മുട്ടയും പഞ്ചായത്ത് നൽകുന്നുണ്ട്.


ഘട്ടഘട്ടമായി


രാവിലെ 6.30ന് തുടങ്ങുന്ന പരിശീലനം ആദ്യം 10 മിനിറ്റ് വ്യായാമത്തോടെയാണ്. തുടർന്ന് വായു നിറച്ച ട്യൂബിന്റെ സഹായത്തോടെ കുട്ടികളെ വെള്ളത്തിലിറക്കും. വെള്ളത്തോടുള്ള ഭയം മാറ്റുകയാണ് ആദ്യ ലക്ഷ്യം. മൂന്നാം ദിവസത്തോടെ ട്യൂബിലെ വായു ഘട്ടംഘട്ടമായി കുറയ്ക്കും. ഇതോടെ വെള്ളത്തിൽ ശരീരം സന്തുലിതമാക്കാനും നീന്തലിന്റെ രീതികൾ പരിശീലിക്കാനും കുട്ടികൾ പഠിക്കുന്നു.ആറാം ദിവസമാകുമ്പോഴേക്കും ട്യൂബിലെ വായു പൂർണമായും ഒഴിവാക്കും. പിന്നീട് ട്യൂബിന്റെ സഹായമില്ലാതെ നീന്താനുള്ള പരിശീലനം. എട്ടാം ദിവസമാകുമ്പോഴേക്കും പരിശീലകരുടെ നേരിട്ടുള്ള സഹായമില്ലാതെ നീന്താൻ കഴിയുന്ന നിലയിലേക്ക് കുട്ടികളെ എത്തിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL