
തൃശൂർ: കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റാലികൾ തൃശൂരിൽ സമാപിച്ചു. 'ബാങ്കിംഗ് പുനർ നിർവചിക്കുക, അഭിമാനത്തോടെ പണിയെടുക്കുക, അന്തസ്സോടെ ജീവിക്കുക' എന്ന മുദ്രാവാക്യം ഉയർത്തി കേരള ജാഥ പ്രയാണം നടത്തി. ജാഥ തെക്കൻ മേഖലയിൽ നയിച്ചത് കാനറ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. അഭിനന്ദാണ്. വടക്കൻ മേഖലാ ജാഥ അനഘ കോറോത്താണ് നയിച്ചത്. മണ്ണുത്തിയിൽ സംഗമിച്ച ഇരു ജാഥകളും തൃശൂരിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ മന്ത്രി സി. രവീന്ദ്രനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എൻ. സനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു.വി.കെ.ജയരാജൻ, പി.എച്ച്. വിനിത, ജെറിൻ കെ ജോൺ, എ. ജയൻ എന്നിവർ സംസാരിച്ചു. 13 മുതൽ 15 വരെ തൃശൂർ റീജിയണൽ തിയേറ്ററിലാണ് സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |