
തൃശൂർ: തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 140ാം തിരുനാളിനോടനുബന്ധിച്ച് ഭക്തസംഘടന ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, ഏകോപന സമിതി കൺവീനർ ഷിനോ സൈമണ് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. മാതാവിന്റെ തിരുസ്വരൂപത്തിൽ ജപമാല സമർപ്പിച്ച ശേഷം തിരുസ്വരൂപം വഹിച്ചുകൊണ്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ റാലി കടന്നുപോയി.
സഹവികാരിമാരായ ഫാ. ഷോജോമോൻ മഞ്ഞാടിക്കൽ, ഫാ. ഗോഡ്‌വിൻ കിഴക്കുടൻ, ജോർജ് മഞ്ഞില, ആന്റോ പാലത്തിങ്കൽ, ജോഷൻ ജോർജ്, അജി ഫ്രാൻസിസ്, ജോജു മഞ്ഞില, ഏകോപന സമിതി ഭാരവാഹികൾ, വിവിധ സംഘടനാതിരുനാൾ കമ്മിറ്റി ഭാരവാഹികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |