
തൃശൂർ: തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ കേരളോത്സവം 2026ന്റെ ഔദ്യോഗിക ഉദ്ഘാടനം മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നടന്നു. സിനിമാതാരവും തൃശൂർ സ്വദേശിനിയുമായ ലക്ഷ്മി നക്ഷത്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നവംബർ 7ന് ഓഫ് സ്റ്റേജ് മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമായത്. തുടർന്ന് 8ന് സ്റ്റേജ് മത്സരങ്ങളോടെ മേളയുടെ ഉദ്ഘാടനം നടന്നു. 15, 16 തീയതികളിൽ വിവിധ വേദികളിലായി സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചടങ്ങിൽ സംസാരിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് പുലിക്കോട്ടിൽ, ഷീന ചന്ദ്രൻ, ഗോപാലകൃഷ്ണൻ, കരോളി ജോഷ്വ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |