
തൃശൂർ: ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപാവലി ആഘോഷിച്ചു. ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ദീപം തെളിയിച്ച് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് സബീഷ് മരതയൂർ, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്കുമാർ കരിപ്പേരിൽ, ജില്ലാ സെക്രട്ടറി പ്രവീൺ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിലക്ഷ്മി, ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |