SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

നേട്ടം കൈവരിച്ചവർക്ക് അനുമോദനം

news-photo
ഡോ. സി. ശ്രീഹരിക്ക് കരയോഗം പ്രസിഡന്റ് ഒ.കെ.നാരായണൻ നായർ ഉപഹാരം നൽകുന്നു

ഗുരുവായൂർ: ഉന്നത വിദ്യാഭ്യാസനേട്ടം കൈവരിച്ചവരെ പുത്തമ്പല്ലി സൗത്ത് എൻ.എസ്.എസ് കരയോഗം അനുമോദിച്ചു. എം.ബി.ബി.എസ് എം.ഡി. (ജനറൽ മെഡിസിൻ) കരസ്ഥമാക്കിയ ഡോ.സി. ശ്രീഹരി, എ.സി.സി.എ പ്രൊഫഷണൽ പരീക്ഷ പാസായ ശ്രീലക്ഷ്മി നന്ദനൻ എന്നിവരെയാണ് അനുമോദിച്ചത്. പ്രസിഡന്റ് ഒ.കെ.നാരായണൻ നായർ മെമന്റോ നൽകി പൊന്നാട അണിയിച്ചു. സെക്രട്ടറി രമേശൻ കരുമത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.മോഹനൻ, ട്രഷറർ ആർ.വേണുഗോപാൽ, ജോ. സെക്രട്ടറി മുരളി മാടാഴി, കരയോഗ വനിത സമാജം പ്രസിഡന്റ് കെ. ഇന്ദിരാദേവി, കരയോഗകമ്മിറ്റി അംഗം ഇ.പി. സുരേഷ്‌കുമാർ, സുധാകരൻ തേരിൽ എന്നിവർ സംസാരിച്ചു. ഈഴുവപ്പാടി അജിത്കുമാർ സ്വാഗതവും കരയോഗ വനിത സമാജം സെക്രട്ടറി എസ്.പുഷ്പലത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL