
തൃശൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടൂക്കര ഡിവിഷൻ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടൽ കർമ്മം തൃശൂർ ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് നിർവഹിച്ചു. വടൂക്കര ഡിവിഷൻ പ്രസിഡന്റ് തിലകൻ കൈപ്പുഴ അദ്ധ്യക്ഷനായി. രാജൻ ജെ. പല്ലൻ എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ, ഡി.സി.സി. സെക്രട്ടറി എം.എസ്. ശിവരാമകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശ്ശേരി, കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് സിജോ ചിറക്കക്കാരൻ, തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ, മുൻ ഡിവിഷൻ കൗൺസിലർമാരായ വിനീഷ് തയ്യിൽ, മുകേഷ് കുളപറമ്പിൽ, ആന്റോ ചീനിക്കൽ, ജയിംസ് പാലമിറ്റം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |