SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ഉപജില്ലാ ക്വിസ് മത്സരം

photo

തൃപ്രയാർ: അന്താരാഷ്ട്ര അറബിഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്വിസ് മത്സരത്തിന്റെ വലപ്പാട് ഉപജില്ലാതല മത്സരം എടമുട്ടം സരസ്വതി വിലാസം യു.പി സ്‌കൂളിൽ നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജ്മൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.എ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഐ.മുജീബ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.എ.ജാഫർ മുഖ്യപ്രഭാഷണം നടത്തി. എസ്.വി.യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.എം.മഹിജ, സ്‌കൂൾ മാനേജർ സി.പി.ശാന്തകുമാരി, പി.ടി.എ പ്രസിഡന്റ് ശരണ്യ പ്രവീൺ, പി.എസ്.സാജിദ, ജസീന, സബീന, ദൗലത്ത് ബീഗം, കെ.എം.നൂർജഹാൻ, ഷജീന, സുമയ്യ, മുഹ്‌സിന എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL