വാട്ടർ അതോറിറ്റി കണക്ഷൻ
നൽകുന്നില്ലെന്ന് പരാതി
കൽപ്പറ്റ: വീടുകളിൽ ടാപ്പ് സ്ഥാപിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി കണക്ഷൻ നൽകുന്നില്ലെന്ന് പരാതി. കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 17ൽ ഉൾപ്പെടുന്ന പുൽപ്പാറയിലാണ് സംഭവം. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്ന അമൃത് 2.0 പദ്ധതി പ്രകാരം പുൽപ്പാറ മേഖലയിലെ ഭൂരിഭാഗം വീടുകളിലും ടാപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ മൂന്നുമാസം പിന്നിട്ടിട്ടും വെള്ളം എത്തിയിട്ടില്ല. വേനൽ തുടങ്ങും മുമ്പേ തന്നെ കുടിവെള്ളക്ഷാമം നേരിട്ടതോടെ പ്രദേശവാസികൾ ദുരിതത്തിലായി. മലമുകളിൽ നിന്ന് സ്വാഭാവികമായി ഒഴുകിയെത്തിയിരുന്ന കുടിവെള്ള പൈപ്പുകൾ ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണത്തിനിടെ പൊട്ടിയിരുന്നു. ഇതും പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ കുടിവെള്ളത്തിന് വലിയ പ്രയാസമാണ് നാട്ടുകാർ അനുഭവിക്കുന്നത്. കിടപ്പുരോഗികൾ ഉൾപ്പെടെ താമസിക്കുന്ന വീടുകളിലേക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് വാർഡ് കൗൺസിലർ ഷമീർ ഒടുവിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |