ജില്ലയുടെ സമഗ്ര വികസനം ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മുൻഗണന
കൽപ്പറ്റ: വയനാട് ജില്ലയുടെ 36മത് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികൾ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗർകോവിൽ സ്വദേശിനിയാണ് വി. ചെൽസസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭർത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്. വയനാടിന്റെ സമഗ്ര വികസനത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് കളക്ടർ പറഞ്ഞു. ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസം, പ്രകൃതി ദുരന്തങ്ങൾ തടയുന്നതിന് മുന്നറിയിപ്പ് ലഭ്യമാക്കൽ, ഗോത്രവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ, മനുഷ്യവന്യജീവി സംഘർഷം, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവ ആഴത്തിൽ പഠിച്ച് നടപടികൾ സ്വീകരിക്കും. ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിൽ പ്രാധാന്യം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |