SignIn
Kerala Kaumudi Online
Sunday, 20 September 2026 9.19 AM IST

മീനങ്ങാടിയിൽ ദേശീയപാതയിൽ അപകടഭീഷണിയായി ലോറി പാർക്കിംഗ് 

lorry-
ദേശീയപാതയിൽ എഫ്.സി.ഐ. ഗോഡൗണിന് മുൻവശത്ത് അപകടകരമായി പാർക്ക് ചെയ്ത ലോറികൾ

മീനങ്ങാടി: ദേശീയപാതയിൽ എഫ്.സി.ഐ. ഗോഡൗണിന് മുൻവശം ലോറികൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകുന്നു. നേരത്തെ ഗോഡൗണിന് മുൻവശത്ത് ഒരു ഭാഗത്ത് മാത്രമായിരുന്നു ലോറികൾ നിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ റോഡിന്റെ ഇരുവശങ്ങളിലുമായി ലോറികൾ നിർത്തിയിടാൻ തുടങ്ങിയതോടെയാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. റോഡിന്റെ ഒരു ഭാഗത്ത് തന്നെ കുറഞ്ഞത് 25 ഓളം ലോറികളെങ്കിലും മണിക്കൂറുകളോളം നിർത്തിയിടുകയാണ്. ചരക്ക് കയറ്റാനുള്ള സമയമാകുമ്പോൾ മാത്രമാണ് ഇവ ഗോഡൗണിനുള്ളിലേക്ക് കയറ്റുന്നത്. പല ഡ്രൈവർമാരും ലോറിയുടെ ഒരു ഭാഗം റോഡിലേക്ക് കയറ്റിയാണ് നിർത്തിയിടുന്നത്. ഇതോടെ കാൽനടയാത്രക്കാർക്ക് പോലും നടന്നു പോകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ചില ഡ്രൈവർമാർ നിർദ്ദേശങ്ങൾ പാലിക്കാതെ റോഡിന് എതിർവശത്തും ലോറികൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL