SignIn
Kerala Kaumudi Online
Sunday, 20 September 2026 9.20 AM IST

ഒരു കോടിയുടെ ഭാഗ്യശാലിയെ തേടി ലോട്ടറി വിൽപ്പനക്കാരൻ

കൽപ്പറ്റ: കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് സമീപം ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുന്ന കെ. അജയകുമാർ ആണ് കേരള ഭാഗ്യക്കുറിയുടെ സുവർണ്ണ കേരളം ലോട്ടറിയിൽ ഒരു കോടി രൂപയുടെ സമ്മാനാർഹമായ ടിക്കറ്റ് വിൽപ്പന നടത്തിയത്. ആർ.എസ്. 807384 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വാങ്ങിയ ആളെ കുറിച്ച് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. 250 ഓളം ടിക്കറ്റുകളാണ് അജയകുമാർ അന്നേ ദിവസം വിൽപ്പന നടത്തിയത്. മുൻപ് 5 ലക്ഷം രൂപ വരെ സമ്മാനം കിട്ടിയിരുന്നുവെങ്കിലും ഒരു കോടി കിട്ടുന്നത് ആദ്യമെന്ന് അജയകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL