കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നത്തിൽ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താൻ റിട്ട. ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ. വനംകൃഷി വകുപ്പ് മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ കൽപ്പറ്റ റസ്റ്റ് ഹൗസിൽചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാൾ ജോർജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നൽകാനുള്ള നിയമ സാധ്യതകൾ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരിശോധനകൾ കാര്യക്ഷമമാക്കാൻ റിട്ട. ജഡ്ജിയെ സഹായിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെസേവനം ലഭ്യമാക്കും. നിയമ സാധ്യതകൾ പരിശോധിച്ച് ഒരു മാസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു. സർക്കാർ കാഞ്ഞിരത്തിനാൽ കുടുംബത്തിനൊപ്പമാണെന്നും കുടുംബത്തിന്റെ നിസഹായവസ്ഥ കോടതിയെബോധ്യപ്പെടുത്താൻ സർക്കാർ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് കളക്ടറേറ്റ് പടിക്കൽ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാൽ ജെയിംസിനോട് സമരം അവസാനിപ്പിക്കണമെന്നുംയോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. കൽപ്പറ്റ റസ്റ്റ് ഹൗസിൽ നടന്നയോഗത്തിൽ ജില്ലാ കളക്ടർ വി. ചെൽസസിനി, അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ജെ. ജസ്റ്റിൻമോഹൻ, ഉത്തരമേഖലഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ, പാലക്കാട് വൈൽഡ് ലൈഫ് കൺസർവേറ്റർ ടി. ഉമ, എ.ഡി.എം കെ. അജീഷ്,നേർത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാർ, സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലി, ജെയിംസ്, ട്രീസ, വനം വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സമ്പൂർണ്ണ നീതി ഉറപ്പാക്കുക
സർക്കാർ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
കൽപ്പറ്റ: കാഞ്ഞിരത്തിനാൽ ഭുമി പ്രശ്നത്തിൽ കുടുംബത്തിന് സമ്പൂർണ്ണ നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തമായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാർഗ്ഗത്തിലൂടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കാൻ പുതിയ നീക്കം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |