SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.33 AM IST

18 പേർക്ക് കൂടി കോവിഡ്; എല്ലാവർക്കും സമ്പർക്കത്തിലൂടെ

47 പേർക്ക് രോഗ മുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ രോഗമുക്തി നേടി. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതിൽ 630 പേർ രോഗമുക്തരായി. മൂന്നു പേർ മരണപ്പെട്ടു. നിലവിൽ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേർ ജില്ലയിലും 17 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

മുട്ടിൽ സ്വദേശിയുടെ സമ്പർക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുൽപ്പള്ളി സ്വദേശി ഡ്രൈവറുടെ സമ്പർക്കത്തിലുള്ള ഒരു മുള്ളൻകൊല്ലി സ്വദേശി (23) യും അഞ്ച് പെരിക്കല്ലൂർ സ്വദേശികളും (6 വയസ്സുള്ള കുട്ടിയും നാല് സ്ത്രീകളും), കൽപ്പറ്റ സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് കാക്കവയൽ സ്വദേശികൾ (രണ്ട് പുരുഷന്മാർ, രണ്ട് സ്ത്രീകൾ), പടിഞ്ഞാറത്തറ സ്വദേശിയുടെ സമ്പർക്കത്തിലുള്ള പേരാൽ സ്വദേശി (65), കുഞ്ഞോം സ്വദേശി(27), കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പർക്കത്തിൽ ഉള്ള വാളാട് സ്വദേശി (40), മലപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ മൂടകൊല്ലി സ്വദേശി (29) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് അഡ്മിറ്റായത്.

രോഗമുക്തർ:

വാളാട് സ്വദേശികളായ 33 പേർ (14 പുരുഷന്മാർ, 15 സ്ത്രീകൾ, 4 കുട്ടികൾ), 4 മാനന്തവാടി സ്വദേശികൾ, 2 പിലാക്കാവ് സ്വദേശികൾ, 2 കമ്പളക്കാട് സ്വദേശികൾ, മക്കിമല, നീർവാരം, പേരിയ, മടക്കിമല, അഞ്ചാംമൈൽ, മീനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും രോഗം ഭേദമായി ആശുപത്രിവിട്ടു.

ഇന്നലെ നിരീക്ഷണത്തിലായത് 191 പേർ

165 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2800 പേർ

351 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ അയച്ചത് 1045 സാമ്പിളുകൾ

ഇതുവരെ അയച്ചത് 29531 സാമ്പിളുകൾ

ഫലം ലഭിച്ചത് 27920

26982 നെഗറ്റീവും 938 പോസിറ്റീവും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL