SignIn
Kerala Kaumudi Online
Wednesday, 16 September 2026 6.08 PM IST

1379 പേർക്ക് കൂടി കൊവിഡ്

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 1379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 799 പേർ രോഗമുക്തി നേടി. 21 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1377 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്ത് നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു .

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 148653 ആയി. 139489 പേർ രോഗമുക്തരായി. നിലവിൽ 7021 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6733 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

764 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1422 പേർ ഉൾപ്പെടെ ആകെ 13680 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 2201 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. നിലവിൽ ജില്ലയിൽ 10 ആക്ടീവ് കൊവിഡ് ക്ലസ്റ്ററാണ് ഉളളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL