
കൊൽക്കത്ത : കൊൽക്കത്തയിൽ ദുർഗാ പൂജയ്ക്കിടെ പൂജാപന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിൽ രാത്രി യോടെയാണ് അപകടം. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്ത നിവാരണ സേന എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
വൈകിട്ട് ഏഴ് മണിയോടെ മേഖലയിശ കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവർ ഒന്നിച്ച് പന്തലിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
ശാരദ പാർക്ക് പൂജാപന്തലിന്റെ പുറത്തേക്കുള്ള കവാടത്തിലായിരുന്നു അപകടമെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. മഴയെ തുടർന്ന് പന്തലിലേക്ക് വൻജനക്കൂട്ടം ഇടിച്ചുകയറിയതാണ് തിരക്ക് നിയന്ത്രണാതീതമാകാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. പന്തലിലേക്കുള്ള പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും തീരെ ഇടുങ്ങിയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിനിടെ നിരവധി പേർ ബോധരഹിതരായെന്നും ബൈക്കുകാളിലാണ് ചിലരെ ആശുപത്രിയിലെത്തിച്ചതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |