SignIn
Kerala Kaumudi Online
Sunday, 18 October 2026 4.53 PM IST

കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയല്ല, കൂട്ടആത്മഹത്യയെന്ന് പൊലീസ്

death
മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ (Photo: Special Arrangement)

ലക്നൗ: ഗ്രേ​റ്റർ നോയിഡയിൽ ഇന്നലെ രാവിലെ കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് പൊലീസ്. നൂഡിൽസിൽ വിഷം ചേർത്ത് കഴിച്ചാണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ ജീവനൊടുക്കിയത്. ഇന്നലെ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്. ഇത്തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഭക്ഷ്യവിഷബാധയേ​റ്റാണ് മരണമെന്ന സംശയത്താൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് കൂട്ടആത്മഹത്യ എന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

മൂന്നുമുതൽ 11 വയസുവരെയുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നൂഡിൽസിൽ വിഷം കലർത്തിയാണ് കൂട്ടആത്മഹത്യയെന്ന് തെളിഞ്ഞത്.

മഹേഷിന്റെ ഫോണിൽനിന്നും മരണകാരണം അടങ്ങിയ ഓഡിയോ പൊലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. സഹോദരങ്ങളുമായുള്ള സ്വത്ത് തർക്കത്തെ കുറിച്ചാണ് മഹേഷ് ഇതിൽ പറഞ്ഞിരുന്നത്. കൂടുതൽ അന്വേഷണത്തിനായി രണ്ട് സഹോദരിമാരെയും സഹോദരനെയും പൊലീസ് കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുടുംബ സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി കുടുംബത്തിൽ തർക്കം നിലനിന്നിരുന്നതായി മഹേഷിന്റെ സഹോദരഭാര്യ നീരജ് ഒരു മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്.

English Summary

Greater Noida police confirmed five family members, including three children, died in a mass suicide after consuming poisoned noodles. Initially thought to be food poisoning, investigations revealed a property dispute as the cause, supported by an audio message from the deceased. Mahesh's siblings have been taken into custody for further inquiry.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAMILY FIVE DEATHS, POLICE INVESTIGATION, കൂട്ടമരണം വാർത്ത, KERALA CRIME NEWS, FAMILY DEATH CASE INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360