കൊൽക്കത്ത: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കഴിഞ്ഞ മാർച്ചിന് ശേഷം ഇന്ത്യൻ ടീമിൽ അംഗമല്ല മുൻനിര പേസ് ബൗളറായ മുഹമ്മദ് ഷമി. അടുത്തവർഷം നടക്കാൻപോകുന്ന ഏകദിന ലോകകപ്പിനുള്ള മികച്ച ബൗളിംഗ് ലൈനപ്പിനായി ബിസിസിഐ യുവതാരങ്ങളെവച്ച് തുടർച്ചയായി പരീക്ഷണം നടത്തുകയാണ്. പലപ്പോഴും ഈ പരീക്ഷണത്തിന് വലിയ വിലനൽകേണ്ടി വരുന്നുണ്ട്. അടുത്തിടെ വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിനത്തിൽ പല ബൗളർമാരും 100 റൺസിനടുത്ത് വഴങ്ങി. ഈ ഘട്ടത്തിലും 36കാരനായ ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നേയില്ല. ഇതോടെ താരത്തിന്റെ അന്താരാഷ‌്‌ട്ര ക്രിക്കറ്റിലെ കാലം അവസാനിച്ചു എന്നാണ് പലരും കരുതുന്നത്.
എന്നാൽ ദേശീയ ടീമിൽ ഇടംനേടിയില്ലെങ്കിലും വരുന്ന രഞ്ജി ട്രോഫിയിൽ ഷമി ബംഗാൾ ടീമിന്റെ ഭാഗം തന്നെയായിരിക്കും. ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി ട്രോഫി മുൻ സീസണിൽ 36 വിക്കറ്റുകളാണ് താരം നേടിയത്. സയദ് മുഷ്‌താഖ് അലി ട്രോഫിയിലാകട്ടെ 16 വിക്കറ്റുകളും. വിജയ് ഹസാരെയിൽ 15 വിക്കറ്റുകളാണ് നേടിയത്. ഇങ്ങനെ തീപ്പൊരി ഫോമിലായ താരത്തിനെ ഇത്തവണയും ബംഗാൾ ടീമിലെടുക്കുകയായിരുന്നു.
ഷമിയെയും മറ്റൊരു വെറ്ററൻ താരമായ ഭുവനേശ്വർ കുമാറിനെയും ടീമിലെടുക്കണമെന്ന് ഇന്ത്യൻ ആരാധകർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഭുവനേശ്വർ വരുന്ന ന്യൂസിലാന്റ് പരമ്പരയിലെ ട്വന്റി20 ടീമിൽ ഇടംനേടി. എന്നാൽ ഷമിയ്‌ക്ക് ഇടംകിട്ടിയില്ല. ഇത്തവണയും ഫോമിലെ മികവ് തുടർന്നാൽ താരം ടീമിലെത്തുമെന്ന് ആരാധകർ പ്രതീക്ഷയിലാണ്.
ഒക്‌ടോബർ 11 മുതൽ 14 വരെ ബംഗാളിലെ കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഡൽഹിക്കെതിരെയാണ് ബംഗാളിന്റെ മത്സരം. അഭിമന്യു ഈശ്വരനാകും ടീമിനെ നയിക്കുക. സുദീപ് ഖരാമി വൈസ്‌ക്യാപ്റ്റൻ, സുദീപ് ചാറ്റർജി, അഭിഷേക് പൊറേൽ, ഷാക്കിർ ഗാന്ധി, അങ്കുർ പൗൾ, സുമന്ദ ഗുപ്‌ത, അങ്കിത് ശുക്‌ള, ശുഭം ചാറ്റർജി, മുഹമ്മദ് ഷമി, ആകാശ് ദീപ്, മുകേഷ് കുമാർ, സുരജ് ജെയ്‌സ്വൾ, പ്രദീപ്‌ത പ്രമാണിക്, ആമിർ ഗനി, മുഹമ്മദ് കൈഫ്, സൗമ്യദീപ് മണ്ഡൽ എന്നിവരാണ് ടീമിലുള്ളത്.
Indian pacer Mohammed Shami remains out of the national cricket team since March, as the BCCI focuses on experimenting with young bowlers for the upcoming ODI World Cup. Despite being overlooked by selectors, the 36-year-old will represent Bengal in the Ranji Trophy, following strong domestic performances last season including 36 wickets. Fans hope his continued form will lead to a national recall.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |