SignIn
Kerala Kaumudi Online
Saturday, 12 September 2026 8.41 AM IST

എ.ഐ ഉപയോഗിച്ച് ജൈവായുധ നിർമ്മാണം  ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

d

സാൻഫ്രാൻസിസ്‌കോ: തങ്ങളുടെ ക്ലോഡ് എ.ഐ മോഡലുകളെ ദുരുപയോഗം ചെയ്യാൻ ഹാക്കർമാരും വിവിധ രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് അമേരിക്കൻ എ.ഐ കമ്പനിയായ ആന്ത്രോപിക്.

എ.ഐയുടെ സഹായത്തോടെ ജൈവായുധം നിർമ്മിക്കാൻ ശ്രമമുണ്ടായെന്ന് കരുതുന്നതായി കമ്പനിയുടെ ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ചിക്കുൻഗുനിയ, പക്ഷിപ്പനി തുടങ്ങിയ വൈറസുകളെ കൂടുതൽ തീവ്രമാക്കാൻ എ.ഐയുടെ സഹായം തേടിയ ചില ഗവേഷകരെ തങ്ങൾ തടഞ്ഞെന്ന് കമ്പനി വ്യക്തമാക്കി.

2025 ഡിസംബർ - 2026 ആഗസ്​റ്റ് കാലയളവിൽ ക്ലോഡ് എ.ഐ വഴി നടത്താൻ ശ്രമിച്ച അപകടകരമായ നീക്കങ്ങളാണ് റിപ്പോർട്ടിൽ. നീക്കങ്ങൾ തടഞ്ഞ്,​ അക്കൗണ്ടുകൾ റദ്ദാക്കി. അപകടങ്ങൾ തടയാൻ കർശനമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി.

# ചാരവൃത്തിക്ക്

ചൈനീസ് ഹാക്കർമാർ


 യുക്രെയിൻ, യൂറോപ്പ് കമ്പ്യൂട്ടർ ശൃംഖലകൾ ഹാക്ക് ചെയ്യാൻ റഷ്യൻ ഹാക്കർമാർ ശ്രമിച്ചു. വ്യാജ വാർത്തകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ഇറാനിയൻ അക്കൗണ്ടുകളും ചാരവൃത്തിക്ക് ചൈനീസ് ഹാക്കർമാരും ശ്രമിച്ചു

 മാരക മിസൈലുകൾ അടക്കം ആയുധങ്ങൾക്ക് സോഫ്​റ്റ്‌‌വെയറുകളും അൽഗോരിതങ്ങളും നിർമ്മിക്കാൻ യെമനിലെ ഹൂതി വിമതർ അടക്കം എ.ഐ സഹായം തേടി

 ഭീഷണിപ്പെടുത്തി പണംതട്ടാനും മോഷ്ടിച്ച വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽക്കാനുമുള്ള സംഘങ്ങളും വ്യാപകം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360