SignIn
Kerala Kaumudi Online
Saturday, 12 September 2026 5.04 AM IST

അഫ്ഗാനി പരീക്ഷണം

d

ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരം നാളെ ന്യൂഡൽഹിയിൽ നടക്കും. അരുൺ ജെയ്റ്റ്‌ലി സ്റ്രേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം.

അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്ര് ബോർഡാണ് പരമ്പരയുടെ ആതിഥേയരെങ്കിലും മൂന്ന് മത്സരങ്ങളും ന്യൂഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്രേഡിയത്തിലാണ് നടക്കുക.

ഏഷ്യൻ ഗെയിംസിനായുള്ള മുന്നൊരുക്കമാണ് ഇരുടീമിനും ഈ പരമ്പര.

ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്, പേസർ ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവാണ് ഇന്ത്യൻ ടീമിലെ ഏറ്രവും പ്രധാന സംഭവം. ഇബ്രാഹിം സദ്രാന്റെ നേതൃത്വത്തിലാണ് അഫ്‌ഗാൻ ഇറങ്ങുന്നത്.

ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ (ക്യാപ്ടൻ), തിലക് വർമ (വൈസ് ക്യാപ്‌ടൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷദീപ് സിംഗ്, യാഷ് താക്കൂർ.

അഫ്‌ഗാൻ ടീം

ഇബ്രാഹിം സദ്രാൻ (ക്യാപ്‌ടൻ), സെദിഖുള്ള അടൽ, ദർവിഷ് റസൂലി,​റഹ്മാനുള്ള ഗുർബാസ്, നൂർ റഹ്മാൻ.

മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ്, ഗുൽബദിൻ നൈബ്, നംഗ്യാൽ ഖരോട്ടി.റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ. ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, അബ്ദുള്ള അഹമ്മദ്‌സായ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360