SignIn
Kerala Kaumudi Online
Saturday, 12 September 2026 11.58 AM IST

ഇവിടെ ലോകനേതാക്കളെ സ്വീകരിക്കുന്ന ഇന്ത്യ; അവിടെ ബ്രിക്‌സിൽ അംഗമാകാൻ മൂന്നുവർഷമായി കാത്തിരിക്കുന്ന പാകിസ്ഥാൻ

brics
ബ്രിക്‌സ് ഉച്ചകോടി

ന്യൂഡൽഹി: വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്റെ 18-ാമത് ഉച്ചകോടിക്ക് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാവുകയാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങൾ. കഴിഞ്ഞവർഷം ഈജിപ്‌ത്, ഇതോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങൾക്കും ബ്രിക്‌സിൽ അംഗത്വം നൽകി കൂട്ടായ്‌മ ബ്രിക്‌സ് പ്ളസായി മാറിയിരുന്നു. 2023ൽ പാകിസ്ഥാനും കൂട്ടായ്‌‌മയിൽ അംഗത്വം ലഭിക്കാനായി അപേക്ഷ നൽകിയെങ്കിലും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടസപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ.

പാകിസ്ഥാനൊപ്പം 29 രാജ്യങ്ങളും അംഗത്വത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയും അംഗത്വം ലഭിക്കുന്നതിന് വെല്ലുവിളിയാവുന്നു. പാക് സാമ്പത്തിക സർവേ പ്രകാരം രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്ക് നിലവിൽ 3.70 ശതമാനം മാത്രമാണ്. ബ്രിക്‌സ് പിന്തുണയുള്ള ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ 580 ദശലക്ഷം ഡോളറിന്റെ ഓഹരി സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായാണ് ഈ നീക്കം. മിക്കവാറും ബ്രിക്‌സ് രാജ്യങ്ങളുമായും തങ്ങൾക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ അംഗത്വത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.

ബ്രിക്‌സിൽ പങ്കാളിയാകുന്നതിലൂടെ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖ സഹകരണ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും പാകിസ്ഥാന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സാറ ബലോച്ച് പറഞ്ഞു. പാകിസ്ഥാന്റെ അഭ്യർത്ഥന ബ്രിക്‌സ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.

ബ്രിക്‌സ് പ്ളസ് ലോക ജനസംഖ്യയുടെ 49 ശതമാനം പ്രതിനിധാനം ചെയ്യുന്നു. ആഗോള ജിഡിപിയുടെ 40 ശതമാനവും ബ്രിക്‌സ് പ്ളസ് ഉൾക്കൊള്ളുന്നു. ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരവും വർദ്ധിച്ചു. ബ്രിക്‌സ് പ്ളസ് അംഗരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 48.8 ശതമാനമാണ് വർദ്ധിച്ചത്.

English Summary

The 18th BRICS summit begins today at Bharat Mandapam in New Delhi. BRICS includes Brazil, Russia, India, China, South Africa, along with Egypt, Ethiopia, Iran and the UAE. Pakistan’s 2023 membership application was blocked by India using its veto power.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS, BRICS SUMMIT, BRICS SUMMIT INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360