SignIn
Kerala Kaumudi Online
Saturday, 12 September 2026 1.31 AM IST

9/11 ഭീകരാക്രമണം: 25 -ാം വാർഷികം ആചരിച്ച് യു.എസ്

READ ENGLISH VERSION
f

വാഷിംഗ്ടൺ: ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 25 -ാം വാർഷികം ആചരിച്ച് യു.എസ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അമേരിക്ക ഒരിക്കലും മറക്കില്ലെന്നും ഭീകരതയ്ക്കെതിരെ തങ്ങൾ ഇന്നും പോരാടുന്നത് അവർക്ക് വേണ്ടിയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇന്നലെ വിർജീനിയയിലെ 9/11 പെന്റഗൺ സ്മാരകത്തിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. മുൻ വർഷത്തെ പോലെ ഇത്തവണയും ന്യൂയോർക്ക് സിറ്റിയിലെ അനുസ്മരണ ചടങ്ങിൽ ട്രംപ് പങ്കെടുത്തില്ല. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ജോ ബൈഡൻ അടക്കം മുൻ പ്രസിഡന്റുമാരും ന്യൂയോർക്ക് സിറ്റിയിലെ ചടങ്ങിൽ പങ്കെടുത്തു.

2001 സെപ്റ്റംബർ 11നാണ് റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായി അൽ ക്വഇദ ഭീകരർ യു.എസിൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ട് വിമാനങ്ങളും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി. മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. ആക്രമണങ്ങളിൽ 2,977 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു. 1,878 പേരുടെ മൃതദേഹം മാത്രമാണ് ഇന്നേവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US ATTACK, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360