SignIn
Kerala Kaumudi Online
Friday, 11 September 2026 4.09 PM IST

സൈനിക കേന്ദ്രത്തിലെ മോഷണം; മുൻ സൈനികൻ കസ്റ്റഡിയിൽ, കാണാതായ എകെ 47 അടക്കം വീണ്ടെടുത്തു

weapon
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സൈനിക കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ നിന്ന് എകെ-47 ഉൾപ്പെടെ 11 ആയുധങ്ങൾ കാണാതായ സംഭവത്തിൽ തെലങ്കാന പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സെക്കന്ദരാബാദ് കന്റോൺമെന്റ് ഏരിയയിലെ മദ്രാസ് റെജിമെന്റിൽ കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ആയുധങ്ങൾ മോഷണം പോയത്.

സർവീസിൽ നിന്ന് അടുത്തിടെ വിരമിച്ചയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാൾക്ക് സൈനിക ക്യാംപിനെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കാണാതായ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. എകെ-203 റൈഫിളുകൾ, ഐ എൻ എസ്‌ എ എസ് (ഇന്ത്യൻ സ്‌മാൾ ആംസ് സിസ്റ്റം) റൈഫിൾ, ആറ് പിസ്റ്റളുകൾ, വെടിമരുന്ന് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആയുധങ്ങൾക്ക് പുറമെ, ഏകദേശം 1800 റൗണ്ട് വെടിക്കോപ്പുകളും 21 മാഗസിനുകളും കാണാതായതായിരുന്നു. കാണാതായ വെടിയുണ്ടകളിൽ 700ഓളം എണ്ണം എകെ-203 റൈഫിളുകളുടേതായിരുന്നു.

ഓഗസ്റ്റ് 30 ഞായറാഴ്‌ച രാത്രിയാണ് ആയുധങ്ങൾ കാണാതായതായി തിരിച്ചറിഞ്ഞത്. തുടർന്ന് തിങ്കളാഴ്‌ച ബൊല്ലാറാം പൊലീസിൽ അധികൃതർ പരാതി നൽകി. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രവേശനാനുമതിയുണ്ടായിരുന്നത്. മോഷണത്തിൽ സൈനികരുടെ പങ്ക് പൊലീസ് തുടക്കത്തിൽതന്നെ സംശയിച്ചിരുന്നു. കുറച്ചുമാത്രം ഗാർഡുകൾ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. സൈന്യവും മാൽകാജ്‌ഗിരി പൊലീസും സംയുക്തമായി ചേർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.

English Summary

Telangana Police arrested a recently retired serviceman concerning the theft of 11 weapons, including AK-47s, rifles, and pistols, from the Secunderabad Cantonment's Madras Regiment on August 30. The police have since recovered all stolen weapons and ammunition. The arrested individual reportedly possessed precise knowledge of the military camp.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYDERABAD ARMY WEAPONS THEFT, TELANGANA POLICE, AK-47 WEAPONS MISSING, SECUNDERABAD CANTONMENT, HYDERABAD ARMY CAMP THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360