SignIn
Kerala Kaumudi Online
Sunday, 02 August 2026 3.12 PM IST

ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു

stock

മുംബയ്: തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ ഓഹരി വിപണികൾ നേട്ടത്തിലെത്തി. സെൻസെക്‌സ് 122.75 പോയിന്റുയർന്ന് (0.20 ശതമാനം) 62,969.13ലും നിഫ്റ്റി 35.20 പോയിന്റ് ഉയർച്ചയിൽ (0.19 ശതമാനം) 18,633.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ചതുമുതൽ ചാ‌ഞ്ചാട്ടത്തിലായിരുന്ന സൂചികകൾ അവസാന മണിക്കൂറിൽ അനുഭവപ്പെട്ട വാങ്ങൽ പ്രവണതയിലൂടെയാണ് നേട്ടമുണ്ടാക്കിയത്. ഓട്ടോ, എനർജി, ഫാർമ, മെറ്റൽ മേഖലകളിൽ വിൽപ്പനയും ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി മേഖലകളിൽ വാങ്ങൽ നടന്നു.

സെൻസെക്‌സിൽ 1,700 കമ്പനികൾ ഇന്ന് നേട്ടം കുറിച്ചപ്പോൾ 1,794 കമ്പനികൾ നഷ്ടത്തിലേക്ക് വീണു. 120 കമ്പനികളുടെ ഓഹരികളിൽ മാറ്റമില്ല.

ഐ.ടി.സി., ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, എച്ച്.സി.എൽ ടെക്, വിപ്രോ, അൾട്രാടെക് സിമന്റ്, ഓറോബിന്ദോ ഫാർമ, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ജെ.എസ്.ഡബ്ല്യു എനർജി, രാംകോ സിമന്റ്, പവർ ഫിനാൻസ് കോർപ്പറേഷൻ എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികൾ.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, സൺ ഫാർമ എന്നിവയാണ് നഷ്ടത്തിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360