SignIn
Kerala Kaumudi Online
Saturday, 01 August 2026 2.02 AM IST

വി.ഐ.ടിയിലെ വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം രൂപയുടെ എൻഡോവ്‌മെന്റ്

vit

വെ​ല്ലൂ​ർ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ൾ​ക്കും​ ​പി​ന്തു​ണ​യു​മാ​യി​ ​ബം​ഗ​ളൂ​രു​ ​ആ​സ്ഥാ​ന​മാ​യ​ ​ സീറോ​ ​വൈ​ ​നോ​ട്ട് ​ടെ​ക്നോ​ള​ജീ​സ് ​(0 ​W​hy​ ​N​o​t​ ​T​e​c​h​n​o​l​o​g​i​e​s​)​ ​വെ​ല്ലൂ​ർ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​ക്ക് ​(വി.​ഐ.​ടി​)​ 50​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​ഫ​ണ്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം,​ ​മെ​ന്റ​റിം​ഗ്,​ ​വ്യ​വ​സാ​യ​ ​പി​ന്തു​ണ​ ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​ ​ഒ​പ്പു​വ​ച്ച​ ​ധാ​ര​ണാ​പ​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ന​ട​പ​ടി.​അ​ഞ്ച് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ 45​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​ഫ​ണ്ട് ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ക​മ്പ​നി​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​ബി.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​പ​രി​പാ​ടി​യി​ൽ​ ​ആ​ദ്യ​ ​ഗ​ഡു​വാ​യ​ 50​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചെ​ക്ക് ​വി.​ഐ.​ടി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ശേ​ഖ​ർ​ ​വി​ശ്വ​നാ​ഥ​ന് ​കൈ​മാ​റി.​ ​ധ​ന​സ​ഹാ​യ​ത്തി​ന്റെ​ ​അ​ഭാ​വം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സാ​ങ്കേ​തി​ക​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​ത​ട​സ​മാ​ക​രു​തെ​ന്ന് ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ഫ​ണ്ട് ​കൈ​മാ​റു​ന്ന​തെ​ന്ന് ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360