SignIn
Kerala Kaumudi Online
Sunday, 02 August 2026 2.04 AM IST

ഈ വർഷം ഫയൽ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേൺ

t

ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തേക്ക് ജൂലായ് 31 വരെ 5.9 കോടി ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ തവണ 7.3 കോടിയിലധികം റിട്ടേണുകളാണ് ഫയൽ ചെയ്തത്. അത്തവണ റിട്ടേൺ സമർപ്പിക്കാൻ സെപ്റ്റംബർ 16 വരെ സമയം നൽകിയിരുന്നു. ഇത്തവണ ജൂലായ് 31 ആയിരുന്നു അവസാന തീയതി.

40 ലക്ഷം റിട്ടേണുകളാണ് അവസാന തീയതിയിൽ ഫയൽ ചെയ്തത്. ഇതു കാരണം ജൂലായ് 31-ന് പോർട്ടലിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പള വരുമാനക്കാരും വ്യക്തിഗത നികുതി ദായകരും ഐ.ടി.ആർ 1(സഹജ്), ഐ.ടി.ആർ 2 ഫോമുകളാണ് സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360