SignIn
Kerala Kaumudi Online
Saturday, 01 August 2026 11.24 PM IST

'ഭുവിയെ ഇന്ത്യൻ ടീമിൽ തിരികെ എത്തിക്കൂ, 2027‌ലെ ഏകദിന ലോകകപ്പിനായി അഗാർക്കർ അദ്ദേഹവുമായി ചർച്ച നടത്തണം'

bhuvneshwar-kumar
ഭുവനേശ്വർ കുമാർ

മുംബയ്: 2026-ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി (ആർസിബി) മികച്ച പ്രകടനമാണ് ഭുവനേശ്വർ കുമാർ കാഴ്ചവച്ചത്. ഐപിഎൽ ചരിത്രത്തിൽ ആർസിബിയെ ആദ്യമായി കിരീടത്തിലേക്ക് നയിക്കുന്നതിലും ഭുവി നിർണായക പങ്കുവഹിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായും അദ്ദേഹം മാറി. (28 വിക്കറ്റുകൾ). ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും 2022 നവംബറിനുശേഷം ഇന്ത്യൻ ദേശീയ ടീമിൽ ഭുവി കളിച്ചിട്ടില്ല. 2022 ജനുവരി 21ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് താരം അവസാനമായി ഏകദിന മത്സരം കളിച്ചത്.

എന്നാൽ 2027 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നീ രാജ്യങ്ങൾ വേദിയാകുമ്പോൾ, അവിടുത്തെ സാഹചര്യങ്ങളിൽ ഭുവിയുടെ പരിചയസമ്പത്ത് ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ അഭിപ്രായപ്പെടുന്നത്. ക്രിക്ക്ഇൻഫോയിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്ന ടീമിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അശ്വിൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അശ്വിൻ തയ്യാറാക്കിയ ലോകകപ്പ് ടീം ലിസ്റ്റിൽ വിരാട് കൊഹ്ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഭുവനേശ്വർ കുമാറിനെ 'യെസ്' വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ മുഹമ്മദ് ഷമി, ഋതുരാജ് ഗെയ്‌ക്‌വാ‌ദ്, യശസ്വി ജയ്സ്വാൾ എന്നിവരെ 'സംശയമുണ്ട്' എ ന്ന വിഭാഗത്തിലും, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ശിവം ദുബെ, ഗുർനൂർ ബ്രാർ എന്നിവരെ 'നോ' വിഭാഗത്തിലുമാണ് ക്രിക്ക്ഇൻഫോയിലെ ചർച്ചയ്ക്കിടെ അശ്വിൻ ഉൾപ്പെടുത്തിയത്.

'ഞാൻ അദ്ദേഹത്തെ 'യെസ്' ലിസ്റ്റിലാണ് ഉൾപ്പെടുത്തുന്നത്. സെലക്ടർമാർ അദ്ദേഹവുമായി നേരിട്ട് സംസാരിക്കണം. ആഭ്യന്തര ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും വിജയ് ഹാസാരെ ട്രോഫിയിലുമെല്ലാം അദ്ദേഹത്തെ കളിപ്പിച്ച് മികച്ച ഫോമിലെത്തിക്കണം. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ നമുക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്,' - അശ്വിൻ കൂട്ടിച്ചേർത്തു.


ഭുവിക്ക് മികച്ച റെക്കാഡുകളു ണ്ടെങ്കിലും (121 ഏകദിനങ്ങളിൽ നിന്ന് 141 വിക്കറ്റ്), ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. നിലവിൽ യുവതാരങ്ങൾക്കും, അധിക വേഗതയും ബൗൺസും നൽകാൻ കഴിയു ന്ന ഉയരമുള്ള പേസ് ബൗളർമാർക്കുമാണ് അജിത് അഗാർക്കർ ഉൾപ്പെട്ട ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി കൂടുതൽ മുൻഗണന നൽകുന്നത് . അതിനാൽ 2027 ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ ഭുവിക്ക് ഇനിയും കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

English Summary

Bhuvneshwar Kumar, despite an excellent 2026 IPL season with RCB, has not played for India since late 2022. Former Indian spinner R Ashwin champions Kumar's experience for the 2027 ODI World Cup in African conditions, even listing him in a hypothetical squad. However, Kumar's return is challenged by selectors' preference for younger, fast bowlers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS, BHUVNESHWAR KUMAR, AGARKAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360