
കറാച്ചി: പാകിസ്ഥാനിലെ കുപ്രസിദ്ധ അധോലോക നേതാവ് ഉസൈർ ബലൂചിന്റെ സഹോദരൻ സുബൈർ ബലൂച് (40) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച വൈകിട്ട് കറാച്ചിയിലെ ലിയാരിയിലെ സിംഗു ലെയ്‌നിലെ വീടിന് പുറത്ത് നിന്ന സുബൈറിനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. സുബൈറിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. ബോളിവുഡ് ചിത്രം ധുരന്ധറിൽ ഉസൈർ ബലൂചിനെയും ബലൂച് ഗ്യാങ്ങിനെയും പറ്റി പരാമർശമുണ്ട്. ഉസൈർ നിലവിൽ ജയിലിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബൈർ കഴിഞ്ഞ വർഷം ജനുവരിയിലാണ് ജയിൽ മോചിതനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |