SignIn
Kerala Kaumudi Online
Saturday, 01 August 2026 12.19 PM IST

വിലക്കയറ്റത്തിന് ബ്രേക്ക്, സ്വർണവില താഴേക്ക്: ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ആശ്വാസം, ഇന്നത്തെ നിരക്കറിയാം

gold-price-today-kerala
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുറയുന്നു. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,760 രൂപയായി. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കൂടിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിൽ തുടരുകയാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ തുടർച്ചയായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ വർദ്ധനവുമാണ് സ്വർണവിലയിലെ മാറ്റങ്ങൾക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയാണ്. കേരളത്തിൽ വിവാഹ സീസൺ ഉടനെ ആരംഭിക്കുന്നതിനാൽ വിപണിയിലെ തുടർച്ചയായ മാറ്റം സ്വർണം വാങ്ങിക്കാൻ തയ്യാറെടുക്കുന്നവ‌ർക്ക് കനത്ത ആശങ്കയാണ് നൽകുന്നത്.

English Summary

Gold prices in Kerala declined after two consecutive days of gains. The price dropped by ₹35 per gram and ₹280 per sovereign, bringing the rate to ₹1,05,760 per sovereign. The fluctuation follows changes in international markets and rising demand for gold as a safe-haven investment. Silver prices remained unchanged at ₹235 per gram amid the approaching wedding season.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, KERALA GOLD RATE, GOLD PRICE TODAY KERALA, TODAY GOLD RATE, SWARNAVILA TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360