
അയ്യായിരത്തിലേറെ വിജയികൾക്ക് സമ്മാനം
കൊച്ചി: പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ഓണം സമ്മാനപദ്ധതിയായ "വമ്പൻ ഓണം കൊമ്പൻ ഓഫർ" പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ രംഗത്തെ മുൻനിരക്കാരനും പത്മഭൂഷൺ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ. കിരൺ വർഗീസ്, ഡയറക്ടർമാരായ സിസിലി പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, ഡോ. അലക്സ് പോൾ, അജോ തോമസ് എന്നിവർ പങ്കെടുത്തു. ഓണ സമ്മാന പദ്ധതിയിലൂടെ അയ്യായിരത്തിലധികം സമ്മാനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. അഞ്ച് ഹീറോ മാവെറിക് 440 ബൈക്കുകൾ, അഞ്ച് ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ കൂടാതെ എയർ കണ്ടീഷണറുകൾ, എൽ.ഇ.ഡി ടി.വികൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, മൊബൈൽ ഫോണുകൾ, കിച്ചൻ അപ്ലയൻസുകൾ, സ്വർണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ സമ്മാനമായി ലഭിക്കും.
പിട്ടാപ്പിള്ളിൽ ഷോറൂമുകളിൽ നിന്ന് ഏത് ഉൽപ്പന്നം വാങ്ങുന്ന കസ്റ്റമേഴ്സിനും സ്കീമിൽ പങ്കെടുക്കാം. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഇൻവോയ്സ് വിവരങ്ങൾ നൽകി വളരെ എളുപ്പത്തിൽ ഇതിൽ രജിസ്റ്റർ ചെയ്യാം. സുതാര്യമായ ഡിജിറ്റൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. നറുക്കെടുപ്പ് ഓൺലൈനായി ഉപഭോക്താക്കൾക്ക് കാണാനും വിശദാംശങ്ങൾ വെബ്‌സൈറ്റിൽ പരിശോധിക്കാനും സാധിക്കും.
ചടങ്ങിന്റെ ഭാഗമായി ഫിഫ വേൾഡ് കപ്പ് കാലയളവിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ഇന്റേണൽ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി ഒന്നര ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 50,000 രൂപയും ബെസ്റ്റ് പ്ലെയർ പുരസ്കാരമായി 20,000 രൂപയും മറ്റ് വിഭാഗങ്ങളിലെ വിജയികൾക്ക് 10,000 രൂപ വീതവും ചടങ്ങിൽ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |