SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സബ്സിഡി കാലാവധി നീട്ടി

ele

കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളുടെ സബ്സിഡി കേന്ദ്ര സർക്കാർ ജൂലായ് 31 വരെ നീട്ടി. ഇ റിക്ഷ, ഇ കാർട്ടുകൾ എന്നിവയ്ക്ക് 2028 മാർച്ച് 31 വരെ സബ്സിഡി ലഭ്യമാകുമെന്ന് ഖന വ്യവസായ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റെവലൂഷൻ പദ്ധതിയിലൂടെ ഇതുവരെ വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി ഇനത്തിൽ 1,259.91 കോടി രൂപയാണ് ചെലവഴിച്ചത്. സർക്കാരിന്റെ കണക്കുകളനുസരിച്ച് ഇതുവരെ പത്ത് ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പനയാണ് നടന്നത്. ഇലക്ട്രിക് 3 വീലറുകളുടെ വിൽപ്പനയിലും മികച്ച മുന്നേറ്റമാണുണ്ടായത്.

പശ്ചിമേഷ്യയിലെ യുദ്ധം ശക്തമായതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ മികച്ച വളർച്ചയാണ് ദൃശ്യമാകുന്നതെന്ന് വിപണി വൃത്തങ്ങൾ പറയുന്നു. ഇന്ധന വിലയിലെ വർദ്ധന വൈദ്യുത വാഹനങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360