
മുംബയ്: പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്സ് അടക്കമുള്ള ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ ഹംഗർ ഫ്രീ വേൾഡ് പദ്ധതി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ മുംബയിലെ വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിൽ ഉദ്ഘാടനം ചെയ്തു. പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി ദുർബല വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള സി.എസ്.ആർ പദ്ധതിയാണിത്. ഇവിടെ പഠിക്കുന്ന 100 വിദ്യാർത്ഥികൾക്ക് മലബാർ ഗ്രൂപ്പ് പ്രതിദിനം പോഷകാഹാരം നൽകും. അനുകൂലമായ പഠനാന്തരീക്ഷത്തിന് ഗുണമേന്മയുള്ള പരിശീലനത്തിനൊപ്പം പോഷകാഹാരവും ആവശ്യമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |