
കൊച്ചി: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും ആരോഗ്യപരിരക്ഷയും ലഭ്യമാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദുമാധവിന് ആദരവ്. കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദരിച്ചത്.
സാധാരണക്കാർക്ക് ആശ്വാസകരമായ രീതിയിൽ മികച്ച വൈദ്യസഹായവും ആരോഗ്യപരിരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിൽ ബിന്ദുമാധവ് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. ബിസിനസ് രംഗത്തെ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിവരുന്നു.
ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ആദരം ഏറ്റുവാങ്ങി ബിന്ദുമാധവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |