
കൊച്ചി: ബാങ്ക് ഒഫ് ബറോഡയ്ക്ക് നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ റെക്കാഡ് അറ്റാദായം. സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ലാഭം മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 35.8 ശതമാനം ഉയർന്ന് 6,532 കോടി രൂപയായി. ആദ്യ അർദ്ധവർഷത്തിലെ അറ്റാദായം 7,810 കോടി രൂപയാണ്.
അറ്റ പലിശ വരുമാനം ഒമ്പത് ശതമാനം വർദ്ധിച്ച് 13,026 കോടി രൂപയിലെത്തി. പലിശയിതര വരുമാനം 95.8 ശതമാനം ഉയർന്ന് 6,881 കോടി രൂപയായി. പ്രവർത്തന ലാഭം 50.9 ശതമാനം വർദ്ധിച്ച് റെക്കാഡ് ഉയരമായ 11,430 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആഗോള ബിസിനസ് 17.2 ശതമാനം വളർന്ന് 32.58 ലക്ഷം കോടി രൂപയായി. ആഗോള വായ്പകൾ 18.3 ശതമാനം വർദ്ധിച്ച് 15.12 ലക്ഷം കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം 1.78 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.37 ശതമാനമായും കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |