
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 160 കോടി രൂപയുടെ റെക്കാഡ് അറ്റാദായം നേടി. മുൻപാദത്തിലെ 80 കോടി രൂപയുടെ ഇരട്ടിയാണിത്. സുരക്ഷിത വായ്പകളുടെ വളർച്ചയും ആസ്തി ഗുണമേന്മയിലെ പുരോഗതിയും ലാഭക്ഷമതയിലെ വർധനയും നേട്ടത്തിന് കരുത്തായി. ബാങ്കിന്റെ മൊത്തം വായ്പ 25 ശതമാനം വാർഷിക വളർച്ചയോടെ 23,934 കോടി രൂപയിലെത്തി. നിക്ഷേപം 24 ശതമാനം വർധിച്ച് 28,466 കോടി രൂപയായി. മികച്ച ആസ്തി ഗുണമേന്മയും ലാഭക്ഷമതയും ബിസിനസ് വളർച്ചയും രണ്ടാം പാദത്തിലെ നേട്ടത്തിന് സഹായിച്ചെന്ന് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |