SignIn
Kerala Kaumudi Online
Saturday, 31 October 2026 1.58 AM IST

ഫെഡറൽ ബാങ്ക് ഹോർമിസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

fed-logo

കൊച്ചി: ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026–27 അദ്ധ്യയനവർഷത്തിൽ വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.ഇ/ബി.ടെക്/ബി.ആർക്ക്, ബി.എസ്‌സി നഴ്സിംഗ്, ബി.എസ്‌സി അഗ്രികൾച്ചർ, ഫുൾടൈം എം.ബി.എ/പി.ജി.ഡി.എം കോഴ്‌സുകളിൽ പഠിക്കുന്നവർക്കാണ് അവസരം. കേരളം, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്നിൽ സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് അർഹത. സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതർക്കും കാഴ്ച, സംസാര, കേൾവി പരിമിതികളുള്ളവർക്കും അപേക്ഷിക്കാം.

ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. ഈ പരിധിക്കുള്ളിൽ 40,000 രൂപ വരെ വിലയുള്ള ലാപ്ടോപ്പോ 30,000 രൂപയുടെ ടാബ്‌ലറ്റോ വാങ്ങുന്നതിനും തുക വിനിയോഗിക്കാം.

ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സ്ഥാപകൻ കെ.പി. ഹോർമിസിന്റെ സ്മരണയ്ക്കായാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. അർഹരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരിമിതി മൂലം മികച്ച വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ബാങ്ക് ചീഫ് എച്ച്.ആർ. ഓഫീസർ എൻ. രാജനാരായണൻ പറഞ്ഞു. ഡിസംബർ 31 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360