SignIn
Kerala Kaumudi Online
Saturday, 31 October 2026 1.58 AM IST

റിഫൈനിംഗ് മാർജിൻ കരുത്തിൽ തിളങ്ങി റിലയൻസ്

family

അറ്റാദായം 41 ശതമാനം ഉയർന്നു

കൊച്ചി: എണ്ണ-രാസവസ്തു ബിസിനസിന്റെയും ഡിജിറ്റൽ സേവനങ്ങളുടെയും കരുത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് രണ്ടാം പാദത്തിൽ മികച്ച നേട്ടം. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ ഏകീകൃത അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 18,165 കോടി രൂപയിൽനിന്ന് 41 ശതമാനം ഉയർന്ന് 25,548 കോടി രൂപയായി. പ്രവർത്തന വരുമാനം 29 ശതമാനം വർദ്ധിച്ച് 3,32,861 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വരുമാനം 2,58,898 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഏറ്റവും വലിയ ബിസിനസ് വിഭാഗമായ എണ്ണ-രാസവസ്തു മേഖലയുടെ പ്രകടനമാണ് നേട്ടത്തിൽ നിർണായകമായത്. ഈ വിഭാഗത്തിന്റെ വരുമാനം 44 ശതമാനത്തിലേറെ ഉയർന്ന് 2,31,601 കോടി രൂപയായി. പ്രവർത്തന ലാഭം 15,008 കോടി രൂപയിൽനിന്ന് 25,203 കോടി രൂപയായി കുതിച്ചു. ഡിജിറ്റൽ സേവന വിഭാഗത്തിന്റെ പ്രവർത്തന ലാഭവും 18,882 കോടി രൂപയിൽനിന്ന് 22,223 കോടി രൂപയായി ഉയർന്നു. റീട്ടെയിൽ വിഭാഗത്തിൽ വരുമാനം നേരിയ തോതിൽ ഉയർന്നെങ്കിലും പ്രവർത്തന ലാഭത്തിൽ കുറവുണ്ടായി.

ജിയോയ്ക്കും മികച്ച നേട്ടം

ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയുള്ള ആദ്യ ത്രൈമാസഫലത്തിൽ ജിയോ പ്ലാറ്റ്‌ഫോംസിന് മികച്ച നേട്ടം. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ സമാനപാദത്തിലെ 7,379 കോടി രൂപയിൽനിന്ന് 13.7 ശതമാനം ഉയർന്ന് 8,389 കോടി രൂപയായി. വരുമാനം 42,652 കോടി രൂപയിൽനിന്ന് 47,485 കോടി രൂപയായി ഉയർന്നു. വളർച്ച 11.3 ശതമാനം.

പുതിയ വരിക്കാരെ നേടുന്നതിലും ഡിജിറ്റൽ സേവന ബിസിനസ് വികസിപ്പിക്കുന്നതിലും കൈവരിച്ച നേട്ടമാണ് ലാഭവളർച്ചയ്ക്ക് പിന്തുണയായത്. ഓരോ ഉപഭോക്താവിൽനിന്നുമുള്ള ശരാശരി വരുമാനത്തിലുണ്ടായ നേരിയ വർദ്ധനയും സഹായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RELIANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360