SignIn
Kerala Kaumudi Online
Thursday, 15 October 2026 1.50 AM IST

പുതിയ പ്ളാനുകളുമായി എൽ.ഐ.സി ഇന്ത്യ

lic

ചെന്നൈ: പുതിയ മൂന്ന് പ്ളാനുകൾ അവതരിപ്പിച്ച് എൽ.ഐ.സി ഒഫ് ഇന്ത്യ. പുതിയ ജീവൻ ധാര-II (പ്ലാൻ 892),​ ഹെൽത്ത് ഷീൽഡ് (പ്ലാൻ 907),​ പുതിയ കാൻസർ കവർ (പ്ലാൻ 908) എന്നിവയാണ് എൽ.ഐ.സി ഒഫ് ഇന്ത്യയുടെ സി.ഇ.ഒയും എം.ഡിയുമായ ആർ. ദൊരൈസ്വാമി അവതരിപ്പിച്ചത്.

നോൺ-പാർ, നോൺ-ലിങ്ക്‌ഡ്, വ്യക്തിഗത സേവിംഗ്സ് ആണ് പുതിയ ജീവൻ ധാര-II. പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസും പരമാവധി പ്രായം 65/70 വയസുമാണ്.

മികച്ച ഫിക്സ്ഡ് ഹെൽത്ത് കവറേജ് നൽകുന്ന നോൺ-പാർ, നോൺ-ലിങ്ക്‌ഡ്, ആരോഗ്യ, വ്യക്തിഗത, പ്യുവർ റിസ്ക് പ്ലാനാണ് എൽ.ഐ.സിയുടെ ഹെൽത്ത് ഷീൽഡ്. മുഴുവൻ കുടുംബത്തിനും സമഗ്രമായ ആരോഗ്യ പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഒരു നോൺ-പാർ, നോൺ-ലിങ്ക്‌ഡ്, ഇൻഡിവിജുവൽ, ഹെൽത്ത്, പ്യുവർ റിസ്ക് പ്ലാനാണ് എൽ.ഐ.സിയുടെ പുതിയ കാൻസർ കവർ. ഇൻഷ്വർ ചെയ്തയാൾക്ക് ഉണ്ടാകുന്ന യഥാർത്ഥ ചികിത്സാ ചെലവ് പരിഗണിക്കാതെ തന്നെ നിർദ്ദിഷ്ട പ്രാരംഭ, മേജർ സ്റ്റേജ് കാൻസർ രോഗനിർണ്ണയത്തിന് സ്ഥിരമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു. ഈ മൂന്ന് പ്ലാനുകളും ഈ മാസം 19 മുതൽ വാങ്ങാൻ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360