SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.13 AM IST

കയറ്റുമതി റെക്കാഡ് ഉയരത്തിൽ

export

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം മറികടന്ന് ഇന്ത്യയുടെ കയറ്റുമതി മേയ് മാസത്തിൽ റെക്കാഡ് ഉയരമായ 4,520 കോടി ഡോളറിലെത്തി. ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മെച്ചപ്പെട്ടതും പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ ഉണർവുമാണ് നേട്ടമായതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ഇറാനുമായി അമേരിക്ക സമാധാന കരാർ ഒപ്പുവെച്ചാൽ ജൂണിൽ കയറ്റുമതി കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറക്കുമതി ഏഴ് മാസത്തെ ഉയർന്ന തലമായ 7,340 കോടി ഡോളറിലെത്തി. മേയിലെ വ്യാപാര കമ്മി 2,821 കോടി ഡോളറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360