
തിരുവനന്തപുരം: ഓണത്തിന് കാശ്മീരിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും മലേഷ്യയിലേക്കും ആകർഷകമായ വിമാനയാത്രാ ടൂർ പാക്കേജുമായി റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി). സിങ്കപ്പൂർ, മലേഷ്യ ടൂറിന് 9 ദിവസത്തെ വിമാന യാത്രാപാക്കേജിന് 1,55,200രൂപ, 6 ദിവസത്തെ കാശ്മീർ വിമാന യാത്രാപാക്കേജിന് 53,850രൂപ, 4 ദിവസത്തെ ഹൈദരാബാദ് വിമാനയാത്രാ പാക്കേജിന് 26250രൂപ, 9 ദിവസത്തെ അരുണാചൽ, അസാം വിമാനപാക്കേജിന് 60,100 രൂപ എന്നിങ്ങനെയാണ് നിരക്ക്. കാശ്മീർ യാത്ര ആഗസ്റ്റ് 22നും ഹൈദരാബാദ് യാത്ര ആഗസ്റ്റ് 27നും ആണ് പുറപ്പെടുക.
ആഗസ്റ്റ് 22ന് പുറപ്പെടുന്ന 12ദിവസത്തെ ഉത്തരേന്ത്യൻ റെയിൽവേ ടൂറിസം പാക്കേജുമുണ്ട്. 21,190രൂപ മുതൽ 52870രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിനിൽ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് കയറാൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.irctctourism.com, ഫോൺ: 8287932095/98.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |