
പ്രതിദിനം 10 രൂപ മുതൽ നിക്ഷേപിക്കാം
കൊച്ചി: രാജ്യത്തെ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ആക്‌സിസ് മ്യൂച്വൽ ഫണ്ട് സാധാരണക്കാർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടുതൽ എളുപ്പമാക്കുന്നതിന് 'റൊസാന എസ്.ഐ.പി' പുതിയ ഡിജിറ്റൽ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഈ മേഖലയിലെ ആദ്യ ബണ്ടിൽഡ് ഡെയ്ലി എസ്.ഐ.പി ആണിത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിദിനം ഒരു സ്കീമിൽ 10 രൂപ നിരക്കിൽ വിവിധ ആക്‌സിസ് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം ആരംഭിക്കാനാകും. റൊസാന എസ്.ഐ.പിയിലൂടെ നിക്ഷേപകർക്ക് ഒരേസമയം 10 സ്കീമുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനാകും. കുറഞ്ഞത് രണ്ട് സ്കീമുകളിലെങ്കിലും നിക്ഷേപം നടത്തണം. നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ച് ഈ തുക വർദ്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്, പ്രതിദിന നിക്ഷേപത്തിന് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. ആക്സിസ് മൾട്ടിക്യാപ് ഫണ്ട്, ആക്സിസ് സ്മോൾ ക്യാപ് ഫണ്ട്, ആക്സിസ് വാല്യൂ ഫണ്ട്, ആക്സിസ് ഗോൾഡ് ഫണ്ട്, ആക്സിസ് ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്, ആക്സിസ് മിഡ് ക്യാപ് ഫണ്ട്, ആക്സിസ് ഫ്ളെക്സി ക്യാപ് ഫണ്ട്, ആക്സിസ് ലാർജ് ക്യാപ് ഫണ്ട്, ആക്സിസ് മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്, ആക്സിസ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ട്, ആക്സിസ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് എന്നിവയാണ് നിക്ഷേപകർക്കായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന സ്കീമുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |