
ഒൻപത് വർഷത്തിനിടെ ആദ്യം
കൊച്ചി: ദീപാവലിയോടനുബന്ധിച്ച് സംവത് 2083ന് തുടക്കമിട്ട മുഹൂർത്ത വ്യാപാരം ഇന്ത്യൻ ഓഹരി വിപണിക്ക് നിരാശയായി. തുടക്കത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും അവസാന മണിക്കൂറിൽ ലാഭമെടുപ്പ് ശക്തമായതോടെ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഒൻപത് വർഷത്തിനിടെ ആദ്യമായാണ് മുഹൂർത്ത വ്യാപാരത്തിൽ ഇരു സൂചികകളും നഷ്ടത്തിൽ അവസാനിക്കുന്നത്.
സെൻസെക്സ് 28.62 പോയിന്റ് താഴ്ന്ന് 80,999.40ലും നിഫ്റ്റി 43.95 പോയിന്റ് ഇടിഞ്ഞ് 24,986.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 81,442 പോയിന്റും നിഫ്റ്റി 25,132 പോയിന്റും വരെ ഉയർന്നിരുന്നു.
അതേസമയം നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.13 ശതമാനവും സ്മോൾക്യാപ് സൂചിക 0.94 ശതമാനവും ഉയർന്നു. മേഖലകളിൽ ഫാർമ, ഹെൽത്ത്‌കെയർ ഓഹരികളാണ് മുന്നിലെത്തിയത്. ബാങ്ക്, സ്വകാര്യ ബാങ്ക് ഓഹരികളിൽ ഇടിവുണ്ടായി.
സൺ ഫാർമയും ടാറ്റാ സ്റ്റീലും നേട്ടമുണ്ടാക്കിയപ്പോൾ എസ്.ബി.ഐ ലൈഫ്, ഇൻഡിഗോ, ഭാരതി എയർടെൽ ഓഹരികൾ നഷ്ടത്തിലായി. ആഗോള സാഹചര്യങ്ങൾ, കമ്പനികളുടെ സാമ്പത്തിക ഫലങ്ങൾ, വിദേശ നിക്ഷേപകരുടെ ഇടപെടൽ, ക്രൂഡ് ഓയിൽ വില എന്നിവ സംവത് 2083ൽ വിപണിയുടെ ദിശ നിർണയിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |