SignIn
Kerala Kaumudi Online
Tuesday, 10 November 2026 11.23 AM IST

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം; വിലക്കയറ്റത്തിന് ബ്രേക്ക്,​ പവന് 360 രൂപ കുറഞ്ഞു

gold-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: രണ്ടുദിവസത്തെ തുടർച്ചയായ വിലക്കയറ്റത്തിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയും പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. വെളളി വില ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് ഏകദേശം 4,133 ഡോളർ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ,​ കുറച്ചുദിവസങ്ങളായി ആഗോള വിപണിയിൽ സ്വർണവില ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ്.

യു എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നയങ്ങളും, ഡോളറിന്റെ കരുത്തുമാണ് പ്രധാനമായും വിപണിയെ സ്വാധീനിക്കുന്നത്.ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ഭീഷണികളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടുന്നതാണ് വില ഉയരാൻ കാരണം.

English Summary

Kerala experienced a decline in gold prices today, following two consecutive days of increases. The price of a pavan of gold decreased by ₹360, settling at ₹1,05,680. Globally, gold trades around $4,133 per ounce, experiencing a slight dip. Market trends are influenced by US Federal Reserve policies and global economic uncertainties.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE TODAY, KERALA GOLD RATE, GOLD PRICE KERALA, GOLD RATE TODAY, GOLD PRICE DROP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360