SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.47 AM IST

എൽ.ഐ.സിയുടെ ലാഭത്തിൽ മികച്ച കുതിപ്പ്

lic

പുതിയ ബിസിനസിൽ 34% വളർച്ച

ആസ്തി 59.60 ലക്ഷം കോടി രൂപയായി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ 25,568 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 21.52 ശതമാനമാണ് വളർച്ച. പുതിയ ബിസിനസിന്റെ മൂല്യം (വി.എൻ.ബി) 33.95 ശതമാനം ഉയർന്ന് 6,846 കോടി രൂപയായി.

സെപ്തംബർ 30ന് അവസാനിച്ച അർദ്ധവർഷത്തിൽ മൊത്തം പ്രീമിയം വരുമാനം 11.64 ശതമാനം ഉയർന്ന് 2.74 ലക്ഷം കോടി രൂപയിലെത്തി. പുതിയ ബിസിനസിന്റെ ലാഭക്ഷമത സൂചിപ്പിക്കുന്ന വി.എൻ.ബി മാർജിൻ 470 ബേസിസ് പോയിന്റ് ഉയർന്ന് 22.3 ശതമാനമായി. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം വരുമാനം 14.86 ശതമാനം വർദ്ധനയോടെ 32,725 കോടി രൂപയായി.

ആദ്യവർഷ പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിപണിയിലെ എൽ.ഐ.സിയുടെ വിഹിതം 58.77 ശതമാനമാണ്. വ്യക്തിഗത ബിസിനസിൽ 37.51 ശതമാനവും ഗ്രൂപ്പ് ബിസിനസിൽ 70.45 ശതമാനവും വിഹിതം നേടി. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം (എ.യു.എം) 4.16 ശതമാനം ഉയർന്ന് 59.60 ലക്ഷം കോടി രൂപയായി.

ഉത്പന്ന വൈവിധ്യവത്കരണവും ലാഭക്ഷമത വർദ്ധിപ്പിക്കലും ഡിജിറ്റൽ സേവനങ്ങളുടെ വിപുലീകരണവുമാണ് മുന്നോട്ടുള്ള പ്രധാന ലക്ഷ്യങ്ങളെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360