തിരുവനന്തപുരം: ദീപാവലിക്ക് പിന്നാലെ സംസ്ഥാത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഗ്രാമിന് 95 രൂപ വർദ്ധിച്ച് 13,255 രൂപയും പവന് 760 രൂപ വർദ്ധിച്ച് 1,05,280 രൂപയും ആയി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമാണ് വില.
ആഗോള വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം, രാജ്യാന്തര സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് ആഭ്യന്തര വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. കൂടാതെ, യുഎസ് ഡോളർ ദുർബലമായതും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് സ്വർണത്തിന് കരുത്താകുന്നത്.
ആറ് പ്രധാന വിദേശ കറൻസികളുമായുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന സൂചിക ഇന്ന് രാവിലെ 0.1 ശതമാനം താഴ്ന്നു. ഇതോടെ മറ്ര് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം താരതമ്യേന കുറഞ്ഞ ചെലവിൽ വാങ്ങാനാകും. ഇത് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ ആവശ്യം വർദ്ധിപ്പിച്ചതോടെ വില ഉയരാൻ സഹായകരമായി. കൂടാതെ, ക്രൂഡ് ഓയിൽ വിലയിലെ ഇടിവും സ്വർണത്തിന് അനുകൂലമായി. അതേസമയം, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷ വിലയിലെ കുതിപ്പിന് തടസമാകുന്നുണ്ട്.
Kerala witnessed a significant gold price increase for a second consecutive day after Diwali. A sovereign now costs 1,05,280 rupees, up by 760 rupees. This surge is attributed to global market changes, a weakened US dollar, and falling crude oil prices, which boosted international demand. Silver prices also saw an uptick.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |