
കൊച്ചി: സ്വർണ വിലയിലുണ്ടായ കനത്ത ഇടിവിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുറയുന്നു. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ജൂൺ 12ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 998.5 കോടി ഡോളർ കുറഞ്ഞ് 67,162.5 കോടി ഡോളറായി. മുൻവാരത്തിൽ വിദേശ നാണയ ശേഖരത്തിന്റെ മൂല്യം 71.1 കോടി ഡോളർ കുറഞ്ഞിരുന്നു. അവലോകന കാലയളവിൽ യെൻ, പൗണ്ട്, യൂറോ തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 84.6 കോടി രൂപ ഉയർന്നു. അതേസമയം സ്വർണ ശേഖരത്തിന്റെ മൂല്യം 1,075.4 കോടി ഡോളർ കുറഞ്ഞ് 10,382.1 കോടി രൂപയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |