SignIn
Kerala Kaumudi Online
Sunday, 21 June 2026 2.17 AM IST

പ്രവാസി നിക്ഷേപങ്ങൾക്ക് പലിശ വർദ്ധിപ്പിച്ച് എസ്.ഐ.ബി

south-indian-bank

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവാസികൾക്കായുള്ള എഫ്.സി.എൻ.ആർ (ബി) - ഫോറിൻ കറൻസി നോൺ-റെസിഡന്റ് (ബാങ്ക്) യു.എസ് ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ ലഭിക്കും. മൂന്ന് മുതൽ അഞ്ചുവർഷം വരെ യുള്ള പുതിയ എഫ്.സി.എൻ.ആർ (ബി) നിക്ഷേപങ്ങൾക്കായി റിസർവ് ബാങ്ക് (ആർ.ബി.ഐ) അവതരിപ്പിച്ച യു.എസ്.ഡി/ഐ.എൻ.ആർ ഫോറെക്സ് സ്വാപ്പ് സൗകര്യത്തെ തുടർന്നാണ് നിരക്ക് പരിഷ്കരണം. പുതിയ സംവിധാനത്തിലൂടെ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപങ്ങൾ യു.എസ് ഡോളറായി ആർ.ബി.ഐയുമായി കൈമാറ്റം ചെയ്യാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360