
കൊച്ചി: ബോബ് ലെജൻഡ് എഫ്.സി.എൻ.ആർ(ബി) ഡെപ്പോസിറ്റ് സ്‌കീമിലൂടെ ബാങ്ക് ഒഫ് ബറോഡ പ്രവാസി ഇന്ത്യക്കാർക്ക് പ്രതിവർഷം 6.25 ശതമാനം വരെ ഉയർന്ന പലിശ നിക്ഷേപങ്ങൾക്ക് നൽകും. ഈ പദ്ധതിയിലൂടെ യു.എസ് ഡോളർ നിക്ഷേപങ്ങൾക്ക് പരമാവധി 6.25 ശതമാനം വരെ പലിശയും ബ്രിട്ടീഷ് പൗണ്ട് ആൻഡ് ഓസ്ട്രേലിയൻ ഡോളർ നിക്ഷേപങ്ങൾക്ക് പരമാവധി 4.75 ശതമാനവും കനേഡിയൻ ഡോളർ നിക്ഷേപങ്ങൾക്ക് 5.15 ശതമാനവും യൂറോ നിക്ഷേപങ്ങൾക്ക് 3.75 ശതമാനവുമാണ് പലിശ നൽകുന്നത്. നിക്ഷേപങ്ങൾക്ക് മേൽ ലളിതമായ രീതിയിൽ വായ്പ അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് സൗകര്യവും ബാങ്ക് ഒഫ് ബറോഡയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |