SignIn
Kerala Kaumudi Online
Sunday, 21 June 2026 2.17 AM IST

ക്യു.എസ്. റാങ്കിംഗിൽ വി.ഐ.ടി യൂണിവേഴ്‌സിറ്റിക്ക് മുന്നേറ്റം 

vit

ചെന്നൈ: അന്താരാഷ്ട്രതലത്തിൽ സർവകലാശാലകളുടെ നിലവാരം നിർണിയിക്കുന്ന ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2026-ൽ വി.ഐ.ടി യൂണിവേഴ്‌സിറ്റി 597-ാം റാങ്ക് നേടി. കഴിഞ്ഞ വർഷത്തെ 691-ാം റാങ്കിൽ നിന്നാണ് മികച്ച മുന്നേറ്റം നടത്തിയത്.
ഗവേഷണവും കണ്ടെത്തലുകളും, പഠനാനുഭവം, തൊഴിൽ ക്ഷമത, അന്തരാഷ്ട്രബന്ധം, സുസ്ഥിരത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലോകമെമ്പാടമുള്ള 1,500 സർവകലാശാലകളെ വിലയിരുത്തിയാണ് ക്യു.എസ്. വേൾഡ് റാങ്കിംഗ് തയ്യാറാക്കുന്നത്. മത്സരാധിഷ്ഠിത ആഗോള സാഹചര്യങ്ങളിൽ വി.ഐ.ടിയുടെ ഈ നേട്ടം അഭിമാനാർഹമാണെന്ന് ചാൻസലർ ഡോ. ജി. വിശ്വനാഥൻ പറഞ്ഞു.
സുസ്ഥിരത വിഭാഗത്തിൽ റാങ്കിംഗിൽ വി.ഐ.ടിക്ക് ആഗോളതലത്തിൽ 352-ാം സ്ഥാനവും ഇന്ത്യയിൽ ഏഴാം റാങ്കുമുണ്ട്. വിഷയാടിസ്ഥാനത്തിലെ റാങ്കിംഗിൽ എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ 119-ാം സ്ഥാനവും ഇന്ത്യയിൽ ആറാം റാങ്കുമുണ്ട്.

അധ്യാപനത്തിലെയും ഗവേഷണത്തിലെയും നൂതനമാർഗങ്ങളിലൂടെ ആഗോളതലത്തിൽ ആദ്യ 200 സർവകലാശലകളുടെ പട്ടികയിൽ ഇടംപിടിക്കുകയാണ് വി.ഐ.ടിയുടെ ലക്ഷ്യമെന്ന് ഡോ. വിശ്വനാഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360